വരാനിരിക്കുന്ന ലോക്സഭാ ഇലക്ഷനിൽ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമാണു ഉത്തരമലബാറിലെ വടകര . ഇടതുപക്ഷത്തിന്റെ നെടുംകോട്ടയായ വടകര 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയാണ് യൂ.ഡി.എഫ് നേടുന്നത് . പിന്നീട് അങ്ങോട്ട് യൂ.ഡി.എഫ് നു തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇത്തവണയും മണ്ഡലം നിലനിർത്താനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത് . സിറ്റിങ്ങ് എംപി കെ.മുരളീധരൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ.കെ ഷൈലജയാണ് കടന്നു വരുന്നത് . കെ.കെ ശൈലജയുടെ ജനപ്രീതിയെ ആക്രമിച്ച് കൊണ്ടാകും യു.ഡി.എഫ്ന്റെ തന്ത്രങ്ങളെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു . കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുല്ലപ്പള്ളി മുന്നോട്ട് വച്ചതും ഇത്തരം പ്രചാരണങ്ങൾ മുൻനിർത്തി പോകാനാണ്.