പേരാമ്പ്രക്ക് പിന്നാലെ ആയഞ്ചേരിയിലും ഒഴുകിയെത്തി ആയിരങ്ങൾ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കുറ്റിയാടി മണ്ഡലത്തിലെ നൈറ്റ് മാർച്ചിൽ അണിനിരന്നത് ആയിരങ്ങൾ . മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്ന പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ആയഞ്ചേരിയിൽ നൈറ്റ് മാർച്ച് സംഘടിക്കപ്പെട്ടത്.

താരതമ്യേന യുഡിഎഫ്നും സ്വാധീനമുള്ള കുറ്റിയാടി മണ്ഡലത്തിൽ പോലും ഇടതുപക്ഷത്തിന്റെ മാർച്ചിൽ വമ്പിച്ച ജന പങ്കാളിത്തം ഉണ്ടായത് യുഡിഎഫ് നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. പേരാമ്പ്ര മണ്ഢലത്തിൽ നടന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയുടെ ചിത്രം പോസ്റ്റ് ചെയ്തത് ഇടതു നേതൃത്വത്തെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലു വിളിച്ചിരുന്നു, അതിനു മറുപടിയായി തൊട്ട് അടുത്ത ദിവസം പേരാമ്പ്രയിൽ ആയിരകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഇടതു നേതൃത്വം മറുപടി പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായിരുന്നു ആയഞ്ചേരിയിലെ നൈറ്റ് മാർച്ച്.