
കരുത്തുറ്റ എതിരാളിയായ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ഷൈലജയെ മറികടക്കാൻ യുഡിഎഫ്ൻ്റെ പ്രചാരണങ്ങൾക്ക് കഴിയുമെന്നാണ് യു.ഡി.എഫ് ന്റെ കണക്ക്കൂട്ടൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളിധരൻ തന്നെ മത്സരിക്കും. സിറ്റിംഗ് സീറ്റ് നിലനിർത്താൻ നിലവിലെ എംപി തന്നെ യോഗ്യൻ എന്ന് തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. കരുത്തുറ്റ എതിരാളിയായ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ഷൈലജയെ മറികടക്കാൻ യുഡിഎഫ്ൻ്റെ പ്രചാരണങ്ങൾക്ക് കഴിയുമെന്നാണ് യു.ഡി.എഫ് ന്റെ കണക്ക്കൂട്ടൽ .വരും ദിവസങ്ങളിൽ കെ മുരളിധരൻ തൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വടകര മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തി ആവും പ്രചരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പോവുന്നത്.