കെ.കെ ഷൈലജക്ക് സ്വീകരണമൊരുക്കി വടകര

നിലവിലെ കേരളത്തിലെ എം.പിമാർ കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിജെപിക്ക് കുടപിടിക്കുകയും ചെയ്‌തെന്ന് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ.കെ ശൈലജക്ക് വമ്പിച്ച സ്വീകരണമൊരുക്കി മുന്നണി. വൈകിട്ട് ആറു മണിയോടടുപ്പിച്ച് വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്ഥാനാർത്ഥിയെ നൂറ് കണക്കിന് ഇടതുമുന്നണി പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ച്.പ്രചാരണ പരിപാടികളുടെ തുടക്കമെന്നോണം വടകര ടൗണിലൂടെ തുറന്ന ജീപ്പിൽ പര്യടനവും നടത്തി. നിലവിലെ കേരളത്തിലെ എം.പിമാർ കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിജെപിക്ക് കുടപിടിക്കുകയും ചെയ്‌തെന്ന് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Follow the വടകര വാർത്തകൾ🗞 channel on WhatsApp:

Leave a Reply

Your email address will not be published. Required fields are marked *