നിയമനിർമ്മാണ സഭകളിൽ ഭൂരിപക്ഷം നേടുക വഴി ബിജെപി അവതരിപ്പിക്കുന്ന ബില്ലുകൾ അനായാസേന നിയമമാക്കി മാറ്റാൻ കഴിയുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്
ഏപ്രിൽ മാസത്തിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കും NDA മുന്നണിക്കും വമ്പിച്ച ജയം.രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 56 സീറ്റുകളിലേക്കാണ് വിവിധ സംസ്ഥാന നിയമസഭകളിൽ തിരഞ്ഞെടുപ്പ് നടന്നത് ഇതിൽ 30 സീറ്റുകളിലാണ് ബിജെപി അനായാസേന വിജയിച്ചു കേറിയത് . 240 അംഗ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ 121 അംഗങ്ങൾ ആണ് വേണ്ടത് . 20 സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി ജയിച്ചതെങ്കിൽ 10 സീറ്റുകളിൽ തിരഞ്ഞെടുപ്പിലൂടെയാണ് വിജയിച്ചത് . ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അംഗാങ്ങൾ പാർട്ടി നിർദേശം മറികടന്ന് ബിജെപിയെ പിന്തുണച്ചത് കാരണം കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംഗ്വി പരാജയപ്പെട്ടു.
നിയമനിർമ്മാണ സഭകളിൽ ഭൂരിപക്ഷം നേടുക വഴി ബിജെപി അവതരിപ്പിക്കുന്ന ബില്ലുകൾ അനായാസേന നിയമമാക്കി മാറ്റാൻ കഴിയുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ് . ഭരണഘടന പ്രകാരം പാർലമെന്റിന്റെ ഇരുസഭകളായ ലോക്സഭയും രാജ്യസഭയും പാസ്സാക്കിയാൽ മാത്രമേ ബില്ല് നിയമമായി മാറുകയുള്ളൂ . 2014 ൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം നിരവധി തവണ രാജ്യസഭയിൽ ബിജെപി താല്പര്യങ്ങളെ പ്രതിപക്ഷം പരാജപ്പെടുത്തിയിട്ടുണ്ട് . രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ശബ്ദവോട്ടെടുപ്പിന്റെ മറവിലും , ലോക്സഭക്ക് മാത്രം അവകാശമുള്ള മണി ബില്ലിന്റെ പേരിലും അന്യായമായി നിയമങ്ങൾ ബിജെപി സര്ക്കാര് പാസ് ആക്കിയിട്ടുണ്ട് ,പിന്നീട് ഇവയൊക്കെ കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വഴിവഴിട്ടുമുണ്ടായിരുന്നു. ഏകപക്ഷീയമായി നിയമങ്ങൾ പാസ് ആക്കി എടുക്കുന്ന സാഹചര്യം രൂപപ്പെടുന്നത് ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള വിവാദമായ നിയമങ്ങൾ എളുപ്പത്തിൽ പാസ് ആക്കിഎടുക്കുന്ന സാഹചര്യത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത് .