കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്രമോദി തന്നെ ഭരിക്കുമെന്ന തോന്നൽ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രധാനമായ ജനകീയ പ്രഖ്യാപനങ്ങളോ ടാക്സ് ഇളവുകളോ ഒന്നുമില്ലാതെ ബജറ്റ് അവതരിപ്പിച്ചത് ഇതുകൊണ്ടാണെന്നാണ് ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധർ നിരീക്ഷിച്ചിട്ടുള്ളത്
വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുതൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം നിയോഗിച്ച കനഗോലുവിന്റെ ഉടമസ്ഥതയിലുള്ള പൊളിറ്റിക്കൽ കൺസൾട്ടൻസി മൈൻഡ് അനലിറ്റിക്‌സ് നടത്തിയ സർവ്വെയിലും വടകര മണ്ഡലം വിജയ സാധ്യത കുറഞ്ഞ മണ്ഡലത്തിലാണ് ഉൾപ്പെടുത്തിയത്.കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തോടെയുള്ള ബിജെപിയിലേക്കുള്ള കൊഴിഞ്ഞ് പോക്കും കൊണ്ഗ്രെസ്സ് നേതാക്കന്മാരുൾപ്പെടയുള്ളവർ ബിജെപി സ്ഥാനാർഥികളായി കേരളത്തിൽ തന്നെ അവതരിച്ചതും കടുത്ത പ്രതിസന്ധിയിലേക്ക് കോൺഗ്രസിനെ എത്തിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ മുരളീധരന്റെ സഹോദരിയും കൊണ്ഗ്രെസ്സ് നേതാവുമായ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് ചേർന്നത് കൂടെ വന്നത് വടകരയിലെ സാധ്യത പൂർണമായും അവസാനിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസിനെ എത്തിച്ചു. കോഴിക്കോട് കണ്ണൂർ ജില്ലകളിലെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടകര മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം വടകര മാത്രം ഒതുങ്ങില്ല എന്നും തൊട്ട് അടുത്ത് കിടക്കുന്ന കണ്ണൂർ , കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളെ കൂടെ സ്വാധീനിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. കോണ്ഗ്രെസ്സ് പൂർണമായും ബിജെപിയിലേക്ക് മാറുന്ന അവസ്ഥ താഴെ തട്ടുകളിലും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരായ സവർണ്ണ ഹിന്ദു വോട്ടർമാർ പൂർണമായും ബിജെപിയിലേക്ക് മാറിയെന്നതും പരസ്യമായ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതും താഴെത്തട്ടിൽ കോൺഗ്രസിനെ അലട്ടുന്നുണ്ട്.മുതിർന്ന നേതാവായ കെ.മുരളീധരൻ പരാജയപ്പെടുന്നത് ഭാവിയിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നും വിലയിരുത്തിയിട്ടുണ്ട്. സഹോദരിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ പരിമിതമായെങ്കിലും പ്രതിരോധിക്കണമെങ്കിൽ ബിജെപിക്കെതിരെ പോരാടുന്നു എന്നൊരു തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന മണ്ഡലമെന്ന നിലയിലാണ് തൃശൂർ തിരഞ്ഞെടുക്കുവാനുണ്ടായ സാഹചര്യം. യുഡിഎഫ് ന്റെ ഫിക്സഡ് ഡെപ്പോസിറ് വോട്ടുകൾ എന്ന് മുമ്പ് കരുതിയിരുന്ന മുസ്ലിം ന്യുനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കി പരമ്പരാഗത വോട്ടിങ് പാറ്റേർണിൽ നിന്നും മാറ്റി ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ബാബറി മസ്ജിദ് – പാലസ്തീൻ വിഷയങ്ങളിൽ ഉറച്ചനിലപാടുകൾ എടുത്തതും ഗ്രൗണ്ടിൽ RSSനെ ആശയപരമായും കായികപരമായും നേരിടാനുള്ള കരുത്തും മലബാർ മേഖലയിൽ ലീഗ് വോട്ടുകൾ ഇടതുപക്ഷത്തേക്ക് മറിയുമെന്നും യു.ഡി.എഫ് കരുതുന്നു. കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്രമോദി തന്നെ ഭരിക്കുമെന്ന തോന്നൽ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രധാനമായ ജനകീയ പ്രഖ്യാപനങ്ങളോ ടാക്സ് ഇളവുകളോ ഒന്നുമില്ലാതെ ബജറ്റ് അവതരിപ്പിച്ചത് ഇതുകൊണ്ടാണെന്നാണ് ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധർ നിരീക്ഷിച്ചിട്ടുള്ളത് .