വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജ ; വടകരയിൽ ഇത്തവണ തീ പാറും

വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുൻമന്ത്രിയും എം.എൽ.എയും ആയ കെ.കെ ശൈലജ. പിണറായി വിജയൻറെ ഒന്നാം സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ ഉണ്ടാക്കിയ ജനപ്രീതിയുമായാണ് കെ.കെ ശൈലജയുടെ വരവ്. നിലവിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റായ വടകര ഷൈലജയിലൂടെ തിരിച്ച് പിടിക്കാൻ ആകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്കൂട്ടൽ. കെ.കെ ശൈലജയുടെ വരവോടെ കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാൻ പോകുന്നത് .

Follow the വടകര വാർത്തകൾ🗞 channel on WhatsApp:

Leave a Reply

Your email address will not be published. Required fields are marked *